വിവരാവകാശ നിയമം
വിവരാവകാശ നിയമം, ജനാധിപത്യ വ്യവസ്ഥയുടെ വികസനത്തിന്റെ ഒരു നാഴിക കല്ലാണ്. അധികാരികള്‍ സാധാരണക്കാരില്‍ നിന്നും മറച്ചു വച്ചിരുന്ന ചില രഹസ്യ ഭാവങ്ങളെ ഇല്ലാതാക്കുവാന്‍ ഈ നിയമത്തിലൂടെ കഴിഞ്ഞു. സാധാരണ പൗരന്മാരുടെ ആവശ്യപ്രകാരം മറച്ചു വച്ചിരുന്ന വര്ഗ്ഗീകരിച്ചിട്ടില്ലാത്ത വിവരങ്ങള്‍ തുറന്നു കാണിക്കുവാന്‍ വിവരാവകാശ നിയമത്തിലൂടെ അധികാരികള്‍ ബാധ്യസ്ഥരായി. എന്നിരുന്നാലും സമൂഹത്തിന്റേയും വ്യക്തികളുടേയും ഉന്നമനത്തിനായി ശ്രമിക്കുന്നവരും ഔദ്യോഗിക വിഭാഗവും ഇതേപ്പറ്റി ഒരു പോലെ പ്രബുദ്ധരായാല്‍ മാത്രമേ ഈ വിവരാവകാശ നിയമം വിജയിയ്ക്കുകയുളളൂ. ഈ നിയമം നടപ്പാക്കുന്നതു മൂലം അധികാരത്തിലിരിയ്ക്കുന്നവര്ക്ക് നിലനില്‍ക്കുന്ന ഔദ്യോഗിക രീതികള്‍ ഒഴിവാക്കി ജനാധിപത്യ സംസ്കാരം അവരില്‍ ഉണ്ടാക്കുന്നതോടൊപ്പം സ്വന്തം ഉത്തരവാദിത്വത്തേപ്പറ്റിയും കടമകളേപ്പറ്റിയും അവരെ നിരന്തരം ഓര്മ്മിപ്പിയ്ക്കേണ്ടി വരുകയും ചെയ്യും.
അതുപോലെ തന്നെ വിവരാവകാശ നിയമത്തിലൂടെ തങ്ങള്‍ക്കാവശ്യമുളള വിവരങ്ങള്‍ ഏതുവിധത്തില്‍ ശേഖരിയ്ക്കാം എന്നതേപ്പറ്റി പൊതു സമൂഹവും ബോധവാന്മാരായിയ്ക്കണം. ഇത്തരം വിവരങ്ങള്‍ നേടി എടുക്കുവാനുളള അവകാശത്തേപ്പറ്റിയും അവ തൃപ്തികരമായി നേടേണ്ട മാര്ഗ്ഗങ്ങളേപ്പറ്റിയും ജനങ്ങള്‍ക്ക് ബോധ്യമുണ്ടായിരിയ്ക്കണം. സര്‍ക്കാര്‍ നടപടികളുടെ സുതാര്യത ഉറപ്പാക്കാനും, ഭരണാധികാരികളും പൗരന്മാരും തമ്മിലുളള വിടവുനികത്തുന്നതിനും ഈ വിവരാവകാശ നിയമത്തിലൂടെ കഴിയുമെന്നു തന്നെയാണ് സര്‍ക്കാരിന്റെ ഉറച്ച പ്രതീക്ഷ.
സുതാര്യത എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ വിവരാവകാശ നിയമപരാധിയില് വരുന്ന എല്ലാ അന്വേഷണങ്ങള്‍ക്കും, 30 ദിവസം സമയമനുവദിച്ചിട്ടുണ്ടെങ്കില്പ്പോലും ഏഴു പ്രവര്‍ത്തി ദിനങ്ങള്‍ക്കകം മറുപടി നല്‍കുക എന്നതാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ. ആര്. എഫ്. ബി) ഡിന്റെ തീരുമാനം.
പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍
ശ്രീ. വിജയകുമാര്‍ എസ്സ്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
കേരള റോഡ് ഫണ്ട് ബോര്‍ഡ്
Email:ao@krfb.org
അപ്പലേറ്റ് അതോറിറ്റി:
ശ്രീ. എം.എന്‍. ജീവരാജ് .
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി. ഇ. ഒ.)
കേരള റോഡ് ഫണ്ട് ബോര്‍ഡ്
Email:ceo@krfb.org