കെ.ആര്‍.എഫ്.ബി

സംസ്ഥാനത്തെ യാത്രാസൗകര്യ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ 2001 - ല്‍ രൂപീകരിച്ച ഫണ്ടിങ്ങ് ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ്, കേരളത്തിന്റെ പൊതുവായ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. കേരള പി. ഡബ്യൂ. ഡി. യുടെ മൂലധന നിര്‍വ്വഹണത്തിനായി തൊഴില്‍പരവും നിയമാനുസൃതവുമായ ഒരു സംഘത്തിന്റെ ആവശ്യകതയാണ് കെ. ആര്‍ എഫ്. ബി. യുടെ രൂപീകരണത്തിനു പിന്നില്‍ ഉളളത്. ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടില്ലാത്ത തുകയില്‍ ശരിയായ പരിശോധന നടത്തി കണ്ടെത്തുകയും അവയെ സ്വരൂപിച്ച് റോഡിന്റെ വികസനത്തിനും സംരക്ഷണത്തിനും അതുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി വിനിയോഗിക്കുക എന്നതാണ് കെ. ആര്‍. എഫ്. ബി. യുടെ പ്രധാന ചുമതല.

സ്വകാര്യ പങ്കാളിത്ത സഹകരണത്തോടെ ബഡ്ജറ്റില്‍ പരാമര്‍ശിയ്ക്കാത്ത തുക സംഭരിക്കുന്ന കെ. ആര്‍. എഫ്. ബി. യുടെ വികസന പരിപാടികളില്‍ ചിലതാണ്.

  • റോഡ് വികസനത്തിനുളള തുക ശരിയായ വിധത്തില്‍ തന്നെ ഉപയോഗിയ്ക്കപ്പെടുന്നു എന്നും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നു എന്നും പരിശോധിക്കുക.
  • അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ പൊതു - സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.
  • നൂതന റോഡു പദ്ധതികളുടെ സാദ്ധ്യതാപഠനം നടത്തുക.
  • ആവശ്യ സ്ഥലങ്ങളില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുക.
  • റോഡ് സുരക്ഷാപദ്ധതികള്‍ നടപ്പാക്കുകയും സുരക്ഷിതവും സുഗമവുമായ വാഹന ഗതാഗതം നടപ്പാക്കുവാന്‍ സംഘടിത പ്രചാരണം നടത്തുകയും ചെയ്യുക.
  • റോഡ് പരിപാലന - വികസനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കുളള ധനസഹായം.
  • പി.ഡബ്ലു.ഡി. (ജണഉ) പരിപാലിക്കുന്ന റോഡുകളുടെ നവീകരണമടക്കം ഇപ്പോള്‍ നിലവിലുളള റോഡ് നെറ്റ്വര്‍ക്ക് സിസ്റ്റം വികസിപ്പിക്കുക.
  • നഗരങ്ങള്ിലെ ഭാവി പദ്ധതികളായ മെട്രോ റയില്‍, റാപ്പിഡ് ട്രാന്‍സിസറ്റ് സിസ്റ്റം എന്നിവ നടപ്പാക്കുക.
  • നടത്തിപ്പിനാവശ്യമുളള തുക കടം വാങ്ങി സ്വരൂപിക്കുക.

ശാസ്ത്രീയ പഠനത്തിലൂടെ കേരളത്തിലെ റോഡുകള്‍ക്ക് ഫലവത്തായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പാക്കുവാന്‍ സഹായിയ്ക്കുന്ന ഒരു ഏജന്‍സിയാണ് തങ്ങളെന്ന് കെ. ആര്‍. എഫ്. ബി വിലയിരുത്തുന്നു. അതുപോലെ അപകട സാദ്ധ്യതാസ്ഥലങ്ങളില്‍ കൂടുതല്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്ത് - വാഹനാപകടങ്ങളും അത്യാഹിതങ്ങളും കുറയ്ക്കുവാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

വാര്‍ത്തകള്‍

Rank list for the post of Typist

Rank list for the posts of Accountant, Clerk, Office Attendant, Project Co-ordinator, Sweeper are published in the careers portal

Re-Tender Notice - Picture of Sri. B.D.Dathan (Avasta)

Rank list for the post of Site Supervisor in Kerala Road Fund Board

പത്രക്കുറിപ്പുകള്‍

No Press Release at Present....